 
പന്തളം: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. കൊട്ടാരക്കര വെട്ടിക്കവല പനവേലിയിൽ രാജേഷ് മന്ദിരത്തിൽ രാജന്റെ മകൻ രാജേഷ് (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രതീഷിനെ പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം. സി റോഡിൽ കുളനട മാന്തുക ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് 4.45 നായിരുന്നു അപകടം. ഓട്ടോറിക്ഷ കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: ശകുന്തള, ഭാര്യ: അശ്വതി,
മക്കൾ: അക്ഷയ, അർജുൻ, അഭിഷക്.