uthkhadanam
കൊക്കാത്തോട് നെല്ലിക്കപ്പാറ കോട്ടാംപാറ ആദിവാസി കോളനി റോഡിന്റെ നവീകരണ പ്രവർത്തങ്ങൾ ഊരു മുപ്പത്തി സരോജിനി വാഴയിൽ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: കൊക്കാത്തോട് നെല്ലിക്കപ്പാറ - കോട്ടാംപാറ ആദിവാസി കോളനി റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഊര് വിദ്യാ കേന്ദ്രം ഉൾപ്പെടെ ആദിവാസികൾ താമസിക്കുന്ന പ്രദേശത്ത് കാൽ നടയാത്ര പോലും സാധിക്കാതിരുന്ന റോഡാണ് നവീകരിക്കുന്നത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷനിൽ പെടുന്ന പ്രദേശത്ത് 5,39,000 രൂപ വകയിരുത്തി ഏറ്റവും മോശാവസ്ഥയിലുള്ള 125 മീറ്ററാണ് നവീകരിക്കുന്നത് . ആദിവാസി ഊര് മൂപ്പത്തി സരോജിനി വാഴയിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജി.ശ്രീകുമാർ, ബാബു എസ്.നായർ, റ്റി.ജി.നിഥിൻ, സജി തോമസ്, രമ പ്രദീപ്, ഷിന്റോ കെ.ജോർജ്ജ്, പ്രദീപ് എന്നിവർ പ്രസംഗിച്ചു.