 
അടൂർ : സി.പി.എം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ നേതൃത്വത്തിൽ ജനകീയ സെമിനാർ നടത്തി. മുൻ എം.പി എ.സമ്പത്ത് ഉദ്ഘാടനം ചെയ്തു. ലോയേഴ്സ് യൂണിയൻ താലൂക്ക് പ്രസിഡന്റ് അഡ്വ.ബിനോ ജോർജ് അദ്ധ്യക്ഷനായിരുന്നു. യൂണിയൻ ജില്ലാകമ്മിറ്റി അംഗം അഡ്വ.കെ.ബി.രാജശേഖരക്കുറുപ്പ് വിഷയാവതരണം നടത്തി. ജില്ലാസെക്രട്ടറി അഡ്വ.എസ്.മനോജ് അഭിഭാഷകരെ ആദരിച്ചു. അഡ്വ.എം.പ്രിജി, ടി.ഡി.ബൈജു, പി.ബി.ഹർഷകുമാർ, കെ.കുമാരൻ, അഡ്വ.ബി.കെ.ബിജു, കെ.എൻ.ശ്രീകുമാർ, അഡ്വ.ഡി. ഉദയൻ, അഡ്വ.ആർ.വിജയകുമാർ, അഡ്വ.സി.പ്രകാശ്, അഡ്വ.സ്മിതാജോൺ, അഡ്വ.ജി.ബിനു എന്നിവർ സംസാരിച്ചു.