പ​ന്ത​ളം : ദീർ​ഘ​നാ​ളാ​യി തീർ​പ്പാ​കാ​തെ കി​ട​ക്കു​ന്ന ബിൽ കു​ടി​ശിക ഇ​ള​വു​ക​ളോടു കൂ​ടി അ​ട​ച്ചു തീർ​ത്ത് റി​ക്ക​വ​റി ന​ട​പ​ടി​ക​ളിൽ നി​ന്ന് ഒ​ഴി​വാ​കാ​നും പു​തി​യ ഫൈ​ബർ സാ​ങ്കേ​തി​ക വി​ദ്യ വ​ഴി അ​തി​വേ​ഗ ഇന്റർ​നെ​റ്റും സൗ​ജ​ന്യ ലാൻ​ഡ് ഫോൺ സർ​വീ​സും കു​റ​ഞ്ഞ പ്ര​തി​മാ​സ പ്ലാ​നു​ക​ളിൽ നേ​ടു​വാ​നും പ​ന്ത​ളം ബി.എ​സ്.എൻ.എൽ ക​സ്റ്റ​മർ സർ​വീ​സ് സെന്റ​റിൽ വ​ച്ച് 21, 22, 23 തീ​യ​തി​ക​ളിൽ ന​ട​ക്കു​ന്ന അ​ദാ​ല​ത്തിൽ ഒ​റ്റ​ത്ത​വ​ണ തീർ​പ്പാ​ക്കൽ പ​ദ്ധ​തി​യി​ലൂ​ടെ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കു​മെന്ന് പ​ന്ത​ളം സ​ബ് ഡി​വി​ഷ​ണൽ ഓ​ഫീ​സർ അ​റി​യി​ച്ചു.. പ​ന്ത​ളം, കു​ള​ന​ട , തു​മ്പ​മൺ , പ​ഴ​ക​ുളം, പ​ള്ളി​ക്കൽ പെ​രി​ങ്ങ​നാ​ട് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ലെ വ​രി​ക്കാർ ഈ അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ ജ​ന​പ്പെ​ടു​ത്ത​ണം