21-poozhikkadu-road
ത​കർ​ന്നു കി​ട​ക്കു​ന്ന കു​ര​മ്പാ​ല പൂ​ഴി​ക്കാ​ട് വ​ല​ക്ക​ട​വ് റോ​ഡ്‌

പ​ന്ത​ളം : കു​ര​മ്പാ​ല ​ - പൂ​ഴി​ക്കാ​ട് - വ​ല​ക്ക​ട​വ് റോ​ഡിന്റെ തകർച്ച പരിഹരിക്കാൻ നടപടിയായില്ല. യാത്രക്കാർ ദുരിതത്തിൽ. വർ​ഷ​ങ്ങളായി തകർന്നുകിടക്കുന്ന റോഡിന്റെ നവീകരണത്തിനായി പ​ണം അ​നു​വ​ദി​ച്ചിട്ട് ര​ണ്ടു വർ​ഷ​ത്തോ​ള​മാ​യി. എന്നാൽ ഇതുവരെ പണികൾ തുടങ്ങിയിട്ടില്ല.

ക​ഴി​ഞ്ഞ വർ​ഷം 5 കോ​ടി 80 ല​ക്ഷം രൂ​പ ബ​ഡ്​ജ​റ്റിൽ വ​ക കൊ​ള്ളി​ച്ചി​ട്ടു​ണ്ടെന്ന് ഡെ​പ്യൂ​ട്ടി സ്​പീ​ക്കർ ചി​റ്റ​യം ഗോ​പ​കു​മാറാണ് ​അ​റി​യി​ച്ചത്. എം.സി റോ​ഡിൽ കു​ര​മ്പാ​ല ആ​ലും​മൂ​ട്ടിൽ ജം​ഗ്​ഷ​നിൽ നി​ന്ന് ആ​രം​ഭി​ച്ച് ത​വ​ളം​കു​ളം, പൂ​ഴി​ക്കാ​ട് സ്​കൂൾ ജം​ഗ്​ഷൻ ,വ​ല​ക്ക​ട​വ് വഴി പ​ന്ത​ളം - മാ​വേ​ലി​ക്ക​ര റോ​ഡിലെ മു​ട്ടാർ ജം​ഗ്​ഷ​നിൽ എ​ത്തു​ന്ന​താ​ണ് ഈ റോ​ഡ്.
7 വർ​ഷം മു​മ്പ് എം.എൽ​എ​യു​ടെ ആസ്തി വി​ക​സ​ന ഫ​ണ്ടിൽ​ നി​ന്ന് 2 കോ​ടി രൂപാ വിനിയോഗിച്ച് പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി​യെ​ങ്കി​ലും ഉ​ദ്​ഘാ​ട​ന​ത്തി​ന് മു​മ്പ് റോ​ഡ് തകർന്നു.
ഓ​ട​കൾ നിർമ്മിക്കാത്തതാണ് റോഡിന്റെ നാശത്തിന് കാരണമായത്. വെ​ള്ളക്കെട്ട് ഉള്ളയിടം ഉയർത്താത്തതും തകർച്ചയ്ക്ക് വഴിയൊരുക്കി. നി​ല​വി​ലു​ള്ള ഓ​ട​യും ക​ലു​ങ്കുക​ളും നി​ക​ത്തിയായിരുന്നു റോ​ഡ് നിർ​മ്മാണം. നിർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത​കൾ പ്ര​ദേ​ശ​വാ​സി​കൾ അന്നേ ചൂ​ണ്ടികാ​ണി​ച്ചിരുന്നു. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങൾ ക​ട​ന്നുപോ​കു​ന്നതും വ​യ​റപു​ഴ പാ​ലം പ​ണി​താൽ എം.സി റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി ബൈ​പാ​സ് ആ​യി മാ​റ്റാൻ ക​ഴി​യു​ന്ന​തുമാണ് ഈ റോ​ഡ്.

കു​ട​ശ്ശ​നാ​ട്‌​ മേ​ഖ​ല​യി​ലു​ള്ള​വർ​ക്ക് കു​ര​മ്പാ​ല ,അ​ടൂർ ,ത​ട്ട ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള എ​ളു​പ്പ​വ​ഴി​ കൂടിയാണിത്. ഈ പ്രദേശത്തുള്ളവർ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, ആ​ശു​പ​ത്രി, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എന്നിവിടങ്ങളിലേക്ക് പോ​കു​ന്ന​തി​നും ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാർ കു​ഴി​ക​ളിൽ വീ​ണ് അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​തും പ​തി​വാ​ണ്.

പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണം
റോ​ഡ് ഇ​പ്പോ​ഴും ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലാ​ണ്. പി.ഡ​ബ്ല്യു.ഡി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​.പി.​എം നേ​താ​ക്കൾ വ​കു​പ്പുമ​ന്ത്രി മു​ഹ​മ്മ​ദ് റി​യാസി​ന് നി​വേ​ദ​നം നൽ​കിയിരുന്നു.

റോ​ഡ് ത​കർ​ന്ന് കി​ട​ക്കു​ന്ന​തി​നാൽ കാ​യംകു​ളം മേ​ഖ​ല​ക​ളി​ലേ​ക്ക് പോ​കു​ന്ന​തി​ന്, ത​വ​ളം​കു​ളം നി​വാ​സി​കൾ എം.സി റോഡിൽ എ​ത്തി എം.എം ജം​ഗ്​ഷൻ - പൂ​ഴി​ക്കാ​ട് വ​ഴി കി​ലോ​മീറ്റ​റു​കൾ അ​ധി​കം സഞ്ചരിക്കേണ്ട ഗതികേടാണുള്ളത് . റോ​ഡി​ന്റെ ദു​സ്ഥി​തി കാ​ര​ണം ​പു​ലർ​ച്ചെയു​ള്ള​ പ​ത്ര​വി​ത​ര​ണം പ​ല​പ്പോ​ഴും മു​ട​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ്.
ജോൺ തു​ണ്ടിൽ പൂ​ഴി​ക്കാ​ട്

പത്രം ഏ​ജന്റ്‌​