covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 116 പേർക്ക് കൊവിഡ്​ സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 2,04,427 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
കൊവിഡ്​ ബാധിതരായ രണ്ടു പേർ ഇന്നലെ മരിച്ചു.
ആറന്മുള സ്വദേശി (68)യും വെച്ചൂച്ചിറ സ്വദേശി (65)യും ആണ് മരിച്ചത്.

ജില്ലയിൽ ഇന്നലെ 339 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2,01,970 ആണ്. ജില്ലക്കാരായ 1010 പേർ ചികിത്സയിലാണ്. ഇതിൽ 963 പേർ ജില്ലയിലും 47 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിൽ കഴിയുന്നു. ആകെ 7552 പേർ നിരീക്ഷണത്തിലാണ്.