nss
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ 'ക്രിസ്തുമസ് കരുതൽ' എന്ന പരിപാടിയുടെ ഭാഗമായി അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിലെ അന്തേവാസികൾക്കുള്ള കമ്പിളി പുതപ്പുകൾ ഫാ. ഡോ. റിഞ്ചുപി കോശി ചെയർമാൻ രാജേഷ് തിരുവല്ലയ്ക്ക് കൈമാറുന്നു.

അടൂർ : കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് കരുതൽ' എന്ന പരിപാടി നടത്തി. അടൂരിലെ മഹാത്മ ജനസേവന കേന്ദ്രം, കൊടുമൺ, ഏയ്ഞ്ചജൽ ഹോം ഫോർ ഡിഫന്റെറ്റിലി ഏബിൾഡ്, അടൂർ ബ്രദർ ഫോർത്തുനാത്തോസ് ഓൾഡ് ഏജ് ഹോം, ആശ്രയ ശിശുകേന്ദ്രം എന്നീ സ്ഥാപനങ്ങൾ സന്ദർശിക്കുകയും അംഗങ്ങൾക്ക് ക്രിസ്മസ് സമ്മാനമായി കമ്പിളിപ്പുതപ്പുകൾ നല്കുകയും ചെയ്തു. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഫാ.ഡോ.റിഞ്ചു പി.കോശി തന്റെ യൂട്യൂബ് ചാനലിൽ കൂടി കണ്ടെത്തിയ 50,000 രൂപ ഉപയോഗിച്ചാണ് പുതപ്പുകൾ നല്കിയത്. കുട്ടികളിൽ സ്വയാവബോധവും കരുതലിന്റെ ഭാവവും വളർത്താൻ ഇപ്രകാരമുള്ള സന്ദർശനങ്ങൾ സഹായിക്കും. ഉണ്ണി യേശു പുൽക്കൂട്ടിൽ ജനിച്ചപ്പോൾ ലഭിച്ച കീറ തുണിയുടെ അടയാളമായിട്ടാണ് ഈ സന്തോഷം പങ്കുവെച്ചത്. കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ അദ്ധ്യാപകരായ ആസിഷ് ടി.ജോർജ് ലിബി സി.ബേബി ജോസി സി.തോമസ് എന്നിവരും സ്കൂൾ നാഷണൽ സർവീസ് സ്കീം പ്രവർത്തകരും ചേർന്നാണ് ക്രമീകരണങ്ങൾ നടത്തിയത്.