21-believers
ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി​യിലെ സമ്പൂർണ്ണ ശിശുരോഗ വി​ഭാ​ഗ​ത്തി​ന്റെ ഉ​ദ്​ഘാടനം സിനിമാ താരം ശ്വേതാ മേനോനും സംവിധായകൻ ബ്ലസ്സിയും ചേർ​ന്ന് നിർ​വ​ഹി​ക്കുന്നു

തിരുവല്ല : മദ്ധ്യതിരുവിതാംകൂറിലെ ആദ്യ സമ്പൂർണശിശുരോഗ വിഭാഗമായ ബിലീവേഴ്‌സ് അഡ്വാൻസ്ഡ് സെന്റർ ഫോർ പീഡിയാട്രിക്‌സിന്റെ ഉദ്ഘാടനം ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സിനിമാതാരം ശ്വേതാ മേനോനും സംവിധായകൻ ബ്ലസിയും ചേർന്ന് നിർവഹിച്ചു.
ആശുപത്രി മാനേജർ റവ.ഫാ. സിജോ പന്തപ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ പ്രൊഫ. ഡോ.ജോർജ് ചാണ്ടി മറ്റീത്ര , മെഡിക്കൽ കോളേജ് പ്രിൻസിപ്പലും ശിശുരോഗവിഭാഗം വിദഗ്ദ്ധയുമായ പ്രൊഫ. ഡോ. ഗിരിജാ മോഹൻ, പീഡിയാട്രിക് വിഭാഗം അസോ. പ്രൊഫസറും ഇന്ത്യൻ അസോസിയേഷൻ ഒഫ് പീഡിയാട്രിക്‌സ് പത്തനംതിട്ട ഘടകം പ്രസിഡന്റുമായ ഡോ.ജിജോ ജോസഫ് എന്നിവർ പങ്കെടുത്തു. പീഡിയാട്രിക്‌സ് വിഭാഗം മേധാവി പ്രൊഫ. ഡോ . വിജയകുമാർ സ്വാഗതം പറഞ്ഞു.
പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് പൾമണോളജി, പീഡിയാട്രിക് ഗാസ്‌ട്രോ എന്ററോളജി, പീഡിയാട്രിക് ദന്തരോഗ വിഭാഗം, പീഡിയാട്രിക് സർജറി, പീഡിയാട്രിക് അസ്ഥിരോഗ വിഭാഗം, പീഡിയാട്രിക് ഹെമറ്റോളജി ആൻഡ് ബോൺമാരോ ട്രാൻസ് പ്ലാന്റ്, ചൈൽഡ് ഡവലപ്പ്‌മെന്റ് സെന്റർ തുടങ്ങി നവജാത ശിശുവിഭാഗം വരെയുള്ള ഇരുപതിൽപ്പരം സ്‌പെഷ്യാലിറ്റികളാണ് ബിലീവേഴ്‌സ് അഡ്വാൻസ്‌​ഡ് സെന്റർ ഫോർ പീഡിയാട്രിക്‌സിൽ ഉണ്ടാവുക. മുഴുവൻ സമയവും പ്രവർത്തിക്കുന്ന പീഡിയാട്രിക് ​ നിയോ നേറ്റൽ അത്യാഹിത വിഭാഗവും ക്രിട്ടിക്കൽ കെയർ വിഭാഗവും ബിലീവേഴ്‌സ് ആശുപത്രിയുടെ മാത്രം സവിശേഷതകളാണ്.
ബിലീവേഴ്‌സ് അഡ്വാൻസ്​ഡ് സെന്റർ ഫോർ പീഡിയാട്രിക്‌സിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ജനുവരി 31 വരെ ജനറൽ പീഡിയാട്രിക് ഒ.പി.ഡി ചാർജുകൾ സൗജന്യമായിരിക്കുമെന്ന് ഡയറക്ടർ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര അറിയിച്ചു.