അടൂർ : ബഡ്‌സ് സ്കൂളുകളിലേയും, ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററുകളിലേയും ജീവനക്കാരെ പിരിച്ചുവിടരുതെന്ന സർക്കാർ ഉത്തരവ് നടപ്പാക്കുക, ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി പണിയെടുക്കുന്ന ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ അംഗീകരിച്ച് അവരെ പിരിച്ചു വിടാതിരിക്കാനുള്ള മാനുഷിക പരിഗണന നൽകി രണ്ടുവർഷത്തിൽ കൂടുതൽ ജോലി ചെയ്തവരെ പിരിച്ചു വിടരുത് എന്ന സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിനു പഞ്ചായത്ത്‌ ഭരണസമിതി കൾ ശ്രദ്ധിക്കണമെന്നും ഓൾ കേരളബഡ്‌സ് റിഹാബിലിറ്റേഷൻ സെന്റർ സ്റ്റാഫ് യൂണിയൻ ജില്ലാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബഡ്സ് റിഹാബിലിറ്റേഷൻ സെൻട്രലിൽ നടന്ന കൺവെൻഷൻ സി.പി.എം ഏരിയാ കമ്മിറ്റിയംഗം അഡ്വ. എസ്.രാജീവ്. ഉദ്ഘാടനം ചെയ്തു.ഓൾ കേരള ബഡ്സ് റിഹാബിലിറ്റേഷൻ സെൻട്രൽ സ്റ്റാഫ് യൂണിയൻ സംസ്ഥാന സെക്രട്ടറി ഷീജ ബീഗം.സംസ്ഥാന ട്രഷറർ ശാന്തി.പള്ളിക്കൽ പഞ്ചായത്ത്. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചേർ പേഴ്സൺ ഷീന റെജി.രതീഷ് എന്നിവർ സംസാരിച്ചു. പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികൾ: പ്രസിഡന്റ്‌.ഷീജ (പ്രസിഡന്റ്), രതീഷ് (സെക്രട്ടറി), രവിത (ട്രഷറാർ), മഞ്ജു മോഹൻ (വൈസ് പ്രസിഡന്റ്),മെറിൻ ജോമോൻ (ജോയിന്റ് സെക്രട്ടറി).