21-kodumon-1
കൊടുമൺ ഫാർമേഴ്‌സ് സൊസൈറ്റി മൂല്യവർദ്ധനവ് യൂണിറ്റ്

കൊടുമൺ : കൊടുമൺ ഫാർമേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ സഹായത്തോടെ ചക്ക, വാഴ കിഴങ്ങുവർഗങ്ങളുടെ മൂല്യവർദ്ധനവ് യൂണിറ്റ് ആരംഭിക്കുന്നു. ഇതിനായി 10 പേരടങ്ങുന്ന യുവതികൾക്ക് ആവശ്യമായ പരിശീലനം കൃഷിഭവന്റെ സഹായത്തോടെ ലഭ്യമാക്കി. കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ നിന്ന് രണ്ടുഘട്ടമായി പരിശീലനം പൂർത്തിയാക്കിയ ഫാർമേഴ്‌സ് സൊസൈറ്റി അംഗങ്ങളാണ് മൂല്യവർദ്ധന യൂണിറ്റ് നടത്തുന്നത്. കൊടുമൺ ഫാർമേഴ്‌സ് സൊസൈറ്റിയുടെ പുതിയ മൂല്യവർദ്ധനവ് ഉൽപ്പന്നമായ റിജാ ആർ.ഐ.റ്റി.എ. റൈസ് ഇന്റഗ്രേറ്റഡ് ടപ്പിയോക്കോ പൗഡർ (കപ്പ പുട്ടുപൊടി)
റിജാ (റൈസ് ഇന്റഗ്രേറ്റഡ് ജാക്ഫ്രൂട്ട് -ചക്കപുട്ടുപൊടി ) എന്നിവയാണ് പുതുതായി വിപണിയിലിറക്കുന്ന ഉൽപ്പന്നങ്ങൾ. ഇതോടൊപ്പം വാഴപ്പഴത്തിൽ നിന്നുള്ള ബിസ്‌ക്കറ്റ്, കേക്ക്, ഉണക്കകായപ്പൊടി, ഹെൽത്ത് മിക്‌സ്, ജാം, ജ്യൂസ്, വാഴപ്പിണ്ടി അച്ചാറുകൾ എന്നിവയും ഈ യൂണിറ്റിലൂടെ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നു. വാഴ കർഷകർ നേരിടുന്ന വലിയ പ്രശ്‌നമായ വില തകർച്ച ഒരു പരിധിവരെ മറികടക്കാനും മൂല്യവർദ്ധനവിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമായുള്ള ശ്രമമാണ് ഈ സംരംഭം.