റാന്നി : പൊതുവഴിയിൽ അറവുമാലിന്യം തള്ളിയതായി പരാതി. നാറാണംമൂഴി അടിച്ചിപ്പുഴ റോഡിൽ പാലത്തിനു സമീപത്തായി റോഡിൽ കവറിലാക്കിയ നിലയിലാണ് അറവു മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. ദുർഗന്ധം വമിച്ചിട്ടു റോഡിൽക്കൂടി നടന്നു പോകാൻ പറ്റാത്ത സ്ഥിതിയാണ്. വിദ്യാർത്ഥികൾ അടക്കം നിരവധി പേരാണ് ഇതുവഴി പോകുന്നത്. തൊട്ടടുത്തായി രണ്ടു സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. മുമ്പും പ്രദേശത്തു ഇത്തരത്തിൽ വീടുകളിൽ നിന്നുള്ള ആഹാര അവശിഷ്ടങ്ങൾ ഉൾപ്പടെ തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു. സാമൂഹ്യ വിരുദ്ധർ രാത്രിയുടെ മറവിലാണ് റോഡുകളിലും മറ്റും മാലിന്യങ്ങൾ ഇത്തരത്തിൽ തള്ളുന്നത് പതിവായിരിക്കുകയാണ്. പന്നി ഉൾപ്പടെയുള്ള മൃഗങ്ങൾക്ക് ആഹാരമായി അറവുമാലിന്യം ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ ഇത്തരത്തിൽ കടകളിൽ നിന്നും മറ്റും ശേഖരിച്ചു കൊണ്ട് പോകുന്നവ അലക്ഷ്യമായി തുറന്ന വാഹനത്തിൽ കൊണ്ട് പോകുന്നത് പലപ്പോഴും ആളുകൾക്ക് ബുദ്ദിമുട്ടുണ്ടാക്കുന്നുണ്ട്.