പ്രമാടം : പ്രമാടം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നിലവിലെ ഭരണ സമിതിയുടെ അവസാന യോഗവും ഈ കാലയളവിൽ സേവനം അനുഷ്ടിച്ച ചെയർപേഴ്‌സൺ, സി.ഡി.എസ് മെമ്പർമാർ, മെമ്പർ സെക്രട്ടറി, അക്കൗണ്ടന്റ് കമ്യൂണി​റ്റി കൗൺസിലർ എന്നിവർക്കുള്ള സ്‌നേഹാദരവും പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനീത് ഉദ്ഘാടനം ചെയ്തു.കെ.എം.മോഹനൻ , രാജി.സി .ബാബു,ലിജ ശിവപ്രകാശ് എന്നിവർ പ്രസംഗിച്ചു.