 
പന്തളം: പ്രകൃതിസംരക്ഷണം, പ്‌ളാസ്റ്റിക് നിർമ്മാർജ്ജനം, വായനയുടെ പ്രസക്തി, പരിസ്ഥിതി പുനർജ്ജീവനം എന്നിവയുടെ പ്രാധാന്യം കുട്ടികളിൽ വളർത്തിയെടുക്കുന്നതിന് പന്തളം പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ ചർച്ചാക്‌ളാസ് സംഘടിപ്പിച്ചു. കുരമ്പാല ഗോത്ര കലാ സംഘത്തിന്റെ നേതൃത്വത്തിൽ പടയണിയിലെ പരദേശിയിലൂടെ യാണ് ബാലവേദി കുട്ടികൾക്കായി രസകരമായി പാഠഭാഗങ്ങൾ അവതരിപ്പിച്ചത്.
ലൈബ്രറി പ്രസിഡന്റ് എസ്. കെ. വിക്രമൻ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നേതൃസമിതി കൺവീനർ കെ.ഡി.ശശിധരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. ജി. രാജൻബാബു, കിരൺ കുരമ്പാല, ടി. ശാന്തകുമാരിയമ്മ,കെ. എൻ.ജി. നായർ, ബാലവേദി പ്രസിഡന്റ് മാധവ് .വി, സെക്രട്ടറി ദേവനാരായണൻ എന്നിവർ സംസാരിച്ചു .കെ.എൻ ജി. നായർ സംഭാവന ചെയ്ത പുസ്തകങ്ങൾ പ്രസിഡന്റ് ഏറ്റുവാങ്ങി.