പത്തനംതിട്ട : സപ്ലൈകോയുടെ ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയറിന് തുടക്കം. പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം സപ്ലൈകോ പീപ്പിൾസ് ബസാർ അങ്കണത്തിലാണ് ജില്ലാ ഫെയർ നടക്കുന്നത്. മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷതവഹിച്ചു. വാർഡ് കൗൺസിലർ എസ്.ഷമീർ ആദ്യവിൽപ്പന നിർവഹിച്ചു. സപ്ലൈകോ റീജിയണൽ മാനേജർ എലിസബത്ത് ജോർജ് പങ്കെടുത്തു. ക്രിസ്മസ് പുതുവത്സര ഉത്സവകാലത്ത് എല്ലാ അവശ്യസാധനങ്ങളും ഗുണമേന്മയോടെ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിനാണ് ജില്ലാ ഫെയർ സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 10 മുതൽ രാത്രി എട്ടു വരെയാണ് പ്രവർത്തനം.