പത്തനംതിട്ട : ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തിൽപെട്ട വനിതകൾക്ക് സംസ്ഥാന വനിതാവികസന കോർപ്പറേഷൻ കുറഞ്ഞ പലിശ നിരക്കിൽ സ്വയംതൊഴിൽ വായ്പ നൽകും. 18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി വസ്തു ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയിൽ ആറു ശതമാനം പലിശ നിരക്കിൽ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ്‌സൈറ്റിൽ അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷഫോം ആവശ്യമായ രേഖകളോടെ പത്തനംതിട്ട ജില്ലാ ഓഫീസിൽ നേരിട്ടോ മേഖല മാനേജർ, ജില്ലാഓഫീസ്, പണിക്കന്റത്തു ബിൽഡിംഗ്, രണ്ടാംനില, കോളേജ് റോഡ്, സ്റ്റേഡിയം ജംഗ്ഷൻ, പത്തനംതിട്ട എന്ന മേൽവിലാസത്തിലോ അയയ്ക്കാം. ഫോൺ : 8281552350.