കോഴഞ്ചേരി: കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ കോൺഗ്രസിലെ ജിജീ ജോൺ മാത്യുവിനും വൈസ് പ്രസിഡന്റ് ലാലു തോമസിനും എതിരെ എൽ.ഡി.എഫ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകി. എൽ.ഡി .എഫിലെ ആറ് അംഗങ്ങൾ ഒപ്പുവച്ച നോട്ടിസ് ഇന്നലെ ഉച്ചകഴിഞ്ഞാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയത്. ബ്ലോക്ക് പ്രസിഡന്റിന്റെ ധിക്കാരവും പദ്ധതികൾ വിജയിപ്പിക്കുന്നതിലുള്ള ഏകോപനം ഇല്ലായ്മയുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകാൻ കാരണമെന്ന് എൽ.ഡി.എഫ് മെമ്പർമാർ പറഞ്ഞു. ആകെയുള്ള പതിമൂന്ന് അംഗങ്ങളിൽ യു.ഡി.എഫ് ഏഴ്, എൽ. ഡി.എഫ് ആറ് എന്നിങ്ങനെയാണ് കക്ഷിനില.