21-kmcsa
മുനിസിപ്പൽ സ്റ്റാഫ് അസോസിയേഷൻ വാർഷിക സമ്മേളനം നടത്തി.

ചെങ്ങന്നൂർ : കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ചെങ്ങന്നൂർ യൂണിറ്റ് വാർഷിക സമ്മേളനം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.ഷിബു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ്, യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.ഷിബുരാജൻ, കോൺഗ്രസ് മണ്ഡലം പ്രിസിഡന്റ് ശശി എസ്.പിള്ള, കെ.എം.സി.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എ ജയകുമാർ, സെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ.ജയകുമാർ, സൈജു എസ്, ജില്ലാ പ്രസിഡന്റ് ആർ.നിഷാന്ത്, കൗൺസിലർമാരായ പി.ഡി.മോഹനൻ, അർച്ചനാ കെ.ഗോപി, മിനി സജൻ, ബി.ശരത്ചന്ദ്രൻ, റിജോ ജോൺ ജോർജ്ജ്, സൂസമ്മ ഏബ്രഹാം, ടി.കുമാരി, അശോക് പടിപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ആർ.നിഷാന്ത് (പ്രസിഡന്റ്), റോബിൻ എയ്ഞ്ചൽ (സെക്രട്ടറി), ഐവി കെ.എസ്. (വൈസ് പ്രസിഡന്റ്), ജിബു ജോ. (ജോ. സെക്രട്ടറി), എം.മനോജ് (ട്രഷറാർ), പ്രീതമോൾ (വനിതാ ചെയർപേഴ്‌സൺ) എന്നിവരെ തിരഞ്ഞെടുത്തു.