തിരുവല്ല: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30ന് തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ നടക്കുന്ന നിയുക്തി മെഗാ ജോബ് ഫെയർ മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ അദ്ധ്യക്ഷത വഹിക്കും. എംപ്ലോയ്‌മെന്റ് ജോയിന്റ് ഡയറക്ടർ എം.എ. ജോർജ് ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തും.നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ്(കേരളം) വകുപ്പിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലയിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾകൂടി പ്രയോജനപ്പെടുത്തുന്നതിന് അവസരമൊരുക്കുകയാണ് മെഗാ ജോബ് ഫെയറിലൂടെ. ജില്ലയിലും പുറത്തുമുള്ള സ്വകാര്യ മേഖലയിലെ നാൽപ്പതിൽ അധികം ഉദ്യോഗദായകരും ആയിരത്തിൽ അധികം ഉദ്യോഗാർത്ഥികളും തൊഴിൽ മേളയിൽ പങ്കെടുക്കും.