മല്ലപ്പള്ളി :മേത്താനം 4660 -ാം നമ്പർ എസ്.എൻ.ഡി. പി ശാഖായോഗത്തിന്റെ 18-ാമത് വാർഷിക പൊതുയോഗം നടന്നു.എസ് .എൻ. ഡി. പി യോഗം തിരുവല്ല യൂണിയൻസെക്രട്ടറി അനിൽ എസ്.ഉഴത്തിൽ അദ്ധ്യക്ഷത വഹിച്ചു യൂണിയൻ പ്രസിഡന്റ് കെ. എ. ബിജു ഉദ്ഘാടനം ചെയ്തു . യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ മുഖ്യ പ്രഭാഷണം നടത്തി. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു.
ശാഖാ ഭാരവാഹികൾ: പ്രസിഡന്റ് -പി. എൻ. കരുണാകരൻ ചെമ്പോത്തിൽകുഴി, വൈസ് പ്രസിഡന്റ് -സുഗതൻ ചെറുവേലി, സെക്രട്ടറി -പി.എൻ കുഞ്ഞുകൃഷ്ണൻ , യൂണിയൻ കമ്മിറ്റി അംഗം- ബിജു മേത്താനം കമ്മിറ്റി അംഗങ്ങൾ- സോമരാജൻ, രാജപ്പൻ ,ജനാർദ്ധനൻ , പ്രദീപ് , കൃഷ്ണകുമാരി , ബിനു . പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ- രാധാമണി രാജപ്പൻ , സുരേഷ്, അമ്മിണി പുരുഷോത്തമൻ