21-cgnr-devi
ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ 28 ദിവസം നീണ്ടു നിൽക്കുന്ന തിരുവുത്സവത്തിന് തന്ത്രി കണ്ഠര് മോഹനരരുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റുന്നു.

ചെങ്ങന്നൂർ : മഹാദേവക്ഷേത്രത്തിൽ 28 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് ഇന്നലെ കൊടിയേറി. വൈകിട്ട് തന്ത്രി കണ്ഠര് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. ജനുവരി 16ന് ആറാട്ട് നടക്കും. ശ്രീകൃഷ്ണനടയിൽ ഭാഗവത സപ്താഹയജ്ഞം ഇന്നു മുതൽ 27വരെയും ദശാവതാരച്ചാർത്ത് 28 മുതൽ ജനുവരി 6 വരെയും നടക്കും. വിവിധ ദിവസങ്ങളിൽ സേവ, കാഴ്ചശ്രീബലി, സോപാനസംഗീതം, നൃത്തം, ഹൃദയജപലഹരി, പുല്ലാങ്കുഴൽ ഫ്യൂഷൻ, ചാക്യാർകൂത്ത്, ഗാനമേള, ആനയൂട്ട്, ഓട്ടൻതുള്ളൽ, ബാലെ, മിഴാവിൽ തായമ്പക, നാട്യസംഗീതശിൽപം, സംഗീതസദസ് എന്നിവയുണ്ടാകും.