death
അബ്ദുൾ ഗഫാർ

തിരുവല്ല : വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ബംഗാൾ സ്വദേശിയായ താത്കാലിക ജീവനക്കാരൻ മരിച്ചു. കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷനിലെ താത്കാലിക ജീവനക്കാരനായ മാൽഡ സ്വദേശി അബ്ദുൾ ഗഫാർ (23) ആണ് മരിച്ചത്. വെൺപാല പനച്ചിമൂട്ടിൽ കടവിൽ തിങ്കളാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേറ്റ അബ്ദുൾ ഗഫാർ താഴേക്ക് തെറിച്ചുവീഴുകയായിരുന്നു. മറ്റ് ജീവനക്കാർ ചേർന്ന് ഉടൻതന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.