 
കോന്നി: കലഞ്ഞൂർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കലഞ്ഞൂർ ആൽത്തറ മൈതാനത്ത് നടത്തി വരുന്ന അന്നദാനം ശ്രദ്ധേയമാകുന്നു. നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു ആൽത്തറ ജംഗ്ഷനിലെ ഇടത്താവളം. ഇപ്പോഴും ഇത് അപ്രഖ്യാപിത ഇടത്താവളമാണ്. തമിഴ് നാട്ടിൽ നിന്നും, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നും വരുന്ന ശബരിമല തീർത്ഥാടകർ വിശ്രമിക്കുന്ന സ്ഥലം കൂടിയാണിത്. നാട്ടിലെ കുറെ ആളുകൾ ചേർന്നാണ് സൗഹൃദ കൂട്ടായ്മ രൂപീകരിച്ച് തീർത്ഥാടകർക്ക് ഭക്ഷണവും വിരിവയ്ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തുകയായിരുന്നു. രാത്രിയിലും പകലും സേവന പ്രവർത്തങ്ങളുമായി സൗഹൃദ കൂട്ടായ്മയുടെ പ്രവർത്തകർ ആൽത്തറ ജംഗ്ഷനിലുണ്ട്. 41 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന അന്നദാനമാണ് വർഷം തോറും ഇവിടെ നടത്തി വരുന്നത്.