daily
കേരള കോൺഗ്രസ് (ബി) ജില്ലാ നേതൃത്വ യോഗം മുന്നോക്ക ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ കെ.ജി. പ്രേംജിത്ത് യോഗം ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാക്കണമെന്ന് കേരള കോൺഗ്രസ് (ബി) ജില്ലാ നേതൃത്വ യോഗം ആവശ്യപ്പെട്ടു. മുന്നാക്ക ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ കെ.ജി. പ്രേംജിത്ത് യോഗം ഉദ്ഘാടനം ചെയ്തു. ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ ജില്ലയ്ക്കും സമീപ ജില്ലകളിലെ പ്രവാസികൾക്കും ജനങ്ങൾക്കും ഏറെ പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി.കെ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഗോപകുമാർ അംഗത്വ വിതരണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സജു അലക്‌സാണ്ടർ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ലിജോ ജോൺ, കെ.കെ.ഗോപാലൻ, ചെറിയാൻ എബ്രഹാം, തെള്ളിയൂർ ബാലകൃഷ്ണപിള്ള, സുനിൽ വലഞ്ചുഴി, രാമചന്ദ്രൻ പിള്ള, ബിജിമോൾ മാത്യു, സത്യൻ കണ്ണാങ്കര , ജോൺ പോൾ മാടപള്ളി, ലിനോ എബ്രഹാം, രമ ബിജു, സുനിൽ കൊന്നിയൂർ, സാം ജോയ് കുട്ടി, മാത്യു ഡാനിയേൽ, റോബിൻ പറപ്പള്ളി, കുര്യൻ ബഹനാൻ, സുനു ജോർജ്, ചന്ദ്രമോഹൻ, റെയ്‌ന ജോർജ് എന്നിവർ സംസാരിച്ചു.