കോന്നി: കല്ലേലി കൊക്കാത്തോട് പാതയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. വകയാർ നടുവിലെത്ത് ബെനഡിക്ക് ജോർജ് ( 43 ) നാണ് പരിക്കേറ്റത്. പുലർച്ചെ ബൈക്കിൽ വകയാറിലെ വീട്ടിൽ നിന്നും കൊക്കാത്തോട്ടിലേക്ക് റബർ ടാപ്പിംഗിനായി പോകുമ്പോൾ കൊമ്പനാനയുടെ മുന്നിൽപ്പെടുകയായിരുന്നു. പാഞ്ഞെത്തിയ കൊമ്പൻ ബൈക്ക് ഇടിച്ചിട്ടു. ബെനഡിക് റോഡിലേക്ക് വീണതോടെ അച്ഛകോവിലാർ കടന്ന് വനത്തിലേക്ക് പോകുകയായിരുന്നു. പരിക്കേറ്റ ബെനഡിക്കിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ബൈക്കും തകർന്നു.