daily
ഡോക്ടേഴ്സ് ലെയിൻ റോഡ്

പത്തനംതിട്ട : ഒരേസമയം രണ്ടു വാഹനങ്ങൾ ഇരുഭാഗത്ത് നിന്ന് വന്നാൽ ജനറൽ ആശുപത്രിയ്ക്ക് പിന്നി​ലുള്ള ഡോക്ടേഴ്സ് ലെയിൻ റോഡിൽ ഗതാഗതം മുടങ്ങും. ശ്രദ്ധ അൽപ്പമൊന്നുമാറി​യാൽ മൂടിയില്ലാത്ത ഓടയിലക്ക് വാഹനം മറി​ഞ്ഞ് അപകടവുമുണ്ടാകാം. കഴിഞ്ഞ ദിവസം ഒരു ബൈക്കുകാരൻ ഇവിടെ അപകടത്തിൽപ്പെട്ടു. ആശുപത്രിക്ക് പിൻവശമായതിനാൽ ഓടയിൽ പഞ്ഞികളടക്കമുള്ള മാലിന്യങ്ങളുമുണ്ട്. ഈ റോഡിനരികിലാണ് അമ്മത്തൊട്ടിലുമുള്ളത്. കോൺക്രീറ്റ് ചെയ്ത് കുഴിയടയ്ക്കുന്നതൊഴി​ച്ചാൽ റോഡ് വീതി​കൂട്ടി​ ഗതാഗതം കാര്യക്ഷമമാക്കൻ നടപടി​യി​ല്ല. നഗരസഭയുടെ അധീനതയിലാണ് റോഡ്. എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിച്ചിട്ടുണ്ടെങ്കിലും പദ്ധതി പ്രകാരമുള്ള പണിയൊന്നും ഇതുവരെ നടപ്പായിട്ടില്ല.

കോളേജ് ജംഗ്ഷൻ റോഡിൽ നിന്ന് ടി.കെ റോഡിലേക്കുള്ള എളുപ്പവഴിയാണിത്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാത. കോൺക്രീറ്റ് മാറി റോഡി​ൽ പലയി​ടത്തും പാറകൾ തെളിഞ്ഞിരിക്കുകയാണ്. മഴ പെയ്താൽ വലിയ കുഴി രൂപപ്പെട്ട് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടും. വഴി​വി​ളക്കുകളും ഇവി​ടെ പ്രകാശി​ക്കാറി​ല്ല. ഒരു കിലോമീറ്ററോളം ദൂരമുള്ള റോഡി​ന് മൂന്ന് മീറ്റർ വീതി​യാണുള്ളത്.

റോഡ് നവീകരണത്തി​ന് എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിച്ചിരുന്നു. നിലവാരമേറിയ പണിയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നഗരസഭാ അധികൃതർ

നഗരസഭയുടെ റോഡാണ്. ടെൻഡർ എടുക്കാനാളി​ല്ലാത്തതാണ്

പണി​ വൈകാൻ കാരണം.

വീണാജോർജ്