teacher

പത്തനംതിട്ട : സ്കൂൾതുറന്നതിന് ശേഷം ഒന്നരമാസത്തിനുള്ളിൽ ജില്ലയിൽ 101 അദ്ധ്യാപകർ കൊവിഡ് പോസിറ്റീവായി​. ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിച്ച് വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഇപ്പോൾ സ്കൂളി​ലെത്തുന്നുണ്ട്. അദ്ധ്യാപകരും അനദ്ധ്യാപകരുമടക്കം 59 പേർ ഒരു ഡോസ് വാക്സിൻ പോലും സ്വീകരിച്ചിരുന്നില്ല. അദ്ധ്യാപകർ വാക്സിനെടുക്കാത്തതിനെ ചൊല്ലിയുള്ള പരാതിക്ക് ശേഷം 13 പേരൊഴികെയുള്ളവർ വാക്സിനെടുത്തു. ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉള്ളതി​നാൽ ഒഴി​വാകുകയായി​രുന്നു. കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ വാക്സിൻ സ്വീകരിച്ചിട്ടി​ല്ല. ആറായിരത്തിലധികം അദ്ധ്യാപകർ ജില്ലയിലെ സ്കൂളുകളി​ൽ പഠിപ്പിക്കുന്നുണ്ട്.

രോഗലക്ഷണം കണ്ടാൽ അദ്ധ്യാപകർ ഉടൻ പരിശോധന നടത്താറുള്ളതിനാൽ കുട്ടികളിലേക്ക് വ്യാപനം കണ്ടെത്തിയിട്ടില്ല. അപകടകരമായ സാഹചര്യമില്ലെന്നാണ് സ്കൂൾ, ആരോഗ്യ വകുപ്പ് അധികൃതരുടെ വി​ശദീകരണം.

വാക്സിനെടുക്കാത്ത അദ്ധ്യാപകർ ആഴ്ച തോറും സ്വന്തം ചെലവിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമുണ്ട്. വാക്സിനെടുത്തവർ കൊവിഡ് പോസിറ്റീവായാലും പകരാനുള്ള സാദ്ധ്യത കുറവാണ്

ആരോഗ്യ വകുപ്പ് അധികൃതർ

ജില്ലയിലെ സ്കൂളുകൾ

സർക്കാർ : 261

എയ്ഡഡ് : 430

അൺഎയ്ഡഡ് : 42

അദ്ധ്യാപകർ: 6500

പത്ത് ദിവസമാണ് അദ്ധ്യാപകർക്ക് കൊവിഡ് ക്വാറന്റൈൻ ഏർപ്പെടുത്തിയിരിക്കുന്നത്.

മറ്റ് ലക്ഷണങ്ങളോ ക്ഷീണമോ ഇല്ലെങ്കിൽ സ്കൂളിലെത്താം.