പത്തനംതിട്ട : കൊടുമൺ അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി . ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9 ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരൻ സ്വാഗതം പറയും. സ്‌കൂൾ മാനേജർ രാജൻ ഡി. ബോസ് ജൂബിലി പരിപാടികളുടെ രൂപരേഖ അവതരിപ്പിക്കും. നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിക്കും.
സ്‌കൂൾ വെബ്‌സൈറ്റ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അനുമോദനം നിർവഹിക്കും.
എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ കൺവീനർ മണ്ണടി മോഹനൻ പ്ലാറ്റിനം ജൂബിലി സാമൂഹ്യക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യും. സംഗീത,നാടക അക്കാഡമി അവാർഡ് ജേതാവ് അനു.വി. കടമ്മനിട്ട സ്‌കൂൾ സാഹിത്യ സമാജം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ. പി ജയൻ, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ബീന പ്രഭ , പത്തനംതിട്ട ഡി.ഡി.ഇ കെ.എസ് ബീനാ റാണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ. ബി രാജീവ് കുമാർ, കൊടുമൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. പ്രകാശ് , എസ്.എൻ.ഡി.പി യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ , വാർഡ് മെമ്പർ വി.ആർ. ജിതേഷ് കുമാർ , പി.ടി.എ പ്രസിഡന്റ് കെ .കെ . അശോക് കുമാർ, 171 -ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് രാഹുൽ ചന്ദ്രൻ, സെക്രട്ടറി ആർ. ബിനു , വൈസ് പ്രസിഡന്റ് കെ. പി മദനൻ , എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.എൻ .പ്രകാശ്, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എസ്. രമാദേവി , വൈസ് പ്രിൻസിപ്പൽ ദയാരാജ് , സ്റ്റാഫ് സെക്രട്ടറി
ജെ. ശ്യാം , സാഹിത്യ സമാജം വൈസ് പ്രസിഡന്റ് അനുസ്മിത, വിദ്യാർത്ഥികളായ ആർഷി ജോസഫ്, നവനീത്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡി. രാജാറാവു തുടങ്ങിയവർ സംസാരിക്കും .
ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവന്ദനം, അക്കാദമിക മികവിനുള്ള പ്രവർത്തനങ്ങൾ .വിവിധ സാമൂഹ്യക്ഷേമപദ്ധതികൾ, സെമിനാറുകൾ, ജൂബിലി സ്മാരക മന്ദിരം, പൂർവവിദ്യാർത്ഥി സംഗമം, കലാസന്ധ്യകൾ, തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കും . 5 കോടി രൂപയുടെ വികസന പ്രർത്തനങ്ങളാണ് നടപ്പാക്കുക.
ജൂബിലി ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് രാവിലെ 9 ന് , ശിവഗിരി മഹാസമാധിയിൽ നിന്ന് സ്വീകരിച്ച പതാക കൊടുണ്ണിൽ നിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ 10 ന് സ്‌കൂളിലെത്തും തുടർന്ന് പതാക ഉയർത്തും.
വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ രാജൻ ഡി. ബോസ് , പ്രിൻസിപ്പൽ എം .എൻ പ്രകാശ് , എസ്.എൻ.ഡി.പി ശാഖ വൈസ് പ്രസിഡന്റ് കെ.പി. മദനൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡി. രാജാ റാവു എന്നിവർ പങ്കെടുത്തു.