അടൂർ : ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജ്യക്കേഷൻ കോഴ്‌സിന് ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിന്റെ അടൂർ സെന്ഫറിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.ഹിന്ദി രണ്ടാം ഭാഷയായി പഠിച്ച് പ്ലസ്ടു വിജയിച്ചവർക്ക് അപേക്ഷിക്കാം.ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നീ ഉയർന്ന യോഗ്യതകളും പരിഗണിക്കും.പ്രായപരിധി 17 നും 35നും മദ്ധ്യേ. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് അഞ്ചു വർഷവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും ഇളവ് അനുവദിക്കും. പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്കും, മറ്റ് അർഹവിഭാഗക്കാർക്കും ഇഗ്രാന്റ്‌സ് മുഖേന ഫീസ് സൗജന്യം ലഭിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾ 04734296496, 8547126028 എന്ന നമ്പരിൽ ലഭിക്കും.