പത്തനംതിട്ട: മാർ ബസേലിയോസ് കക്കാട് ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ, ക്രിസ് മസിനോട് അനുബന്ധിച്ച് സന്തോഷപൂർവം 2021 പദ്ധതിയുടെ ഭാഗമായി ആങ്ങമൂഴി, ആനത്തോട്, മൂഴിയാർ പ്രദേശങ്ങളിലുള്ള ആദിവാസി ഊരുകൾ സന്ദർശിച്ചു. നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളും ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു.
കെ.യു.ജനീഷ് കുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഫാ. ക്രിസ്റ്റി തേവള്ളിൽ അദ്ധ്യക്ഷനായിരുന്നു. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ടി.ഈശോ, വാർഡ് മെമ്പർമാരായ ശ്രീലജ അനിൽ, രാധ ശശി എന്നിവർ പ്രസംഗിച്ചു.