കോന്നി: പുനലൂർ- മുവാറ്റുപുഴ റോഡ് പണികളുമായി ബന്ധപ്പെട്ട് കോന്നി ടൗണിൽ പലഭാഗത്തും പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നു. സെൻട്രൽ ജംഗ്ഷൻ, ചൈന മുക്ക്, മാരൂർ പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് പൈപ്പുകൾ പൊട്ടി റോഡിലൂടെ വെളളം ഒഴുകുന്നത്.