തിരുവല്ല: മണിമലയാറിന്റെ കൈത്തോട്ടിൽ വീണ് വിദ്യാർത്ഥിനി മുങ്ങിമരിച്ചു. നെടുമ്പ്രം പൊടിയാടി കുറ്റിപ്പറമ്പേൽ വീട്ടിൽ സന്തോഷ് - സീമ ദമ്പതികളുടെ മകൾ നമിത (13) ആണ് മരിച്ചത്. തിരുവല്ല എസ്.സി.എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്നലെ രാവിലെ ആറരയോടെ വീടിന് സമീപത്ത് ഓട്ടാഫീസ് കടവ് പാലത്തിനു സമീപമാണ് സംഭവം. വെള്ളത്തിൽ വീണ നമിതയെ നാട്ടുകാർ ചേർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരി: നയന.