അടൂർ: എൽ.ഡി.എഫ് ഭരണകാലത്ത് തദ്ദേശസ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ അവതാളത്തിലാക്കുന്നത് സ്ഥിരം കാഴ്ച യാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഒരു വർഷം പൂർത്തിയായ നഗരസഭ കൗൺസിലിന്റെ വാഗ്ദാന ലംഘനങ്ങൾക്കെതിരെ, കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി വിഹിതം വെട്ടിക്കുറച്ചു അമിത പലിശയ്ക്ക് വായ്പ എടുക്കാൻ പ്രോത്സാഹിപ്പിച്ചു വരുന്ന വർഷത്തെ പദ്ധതി പ്രവർത്തനത്തെ താളം തെറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അടൂർ മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അദ്ധ്യക്ഷത വഹിച്ചു. തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു, പഴകുളം ശിവദാസൻ, എസ്.ബിനു, അഡ്വ.ബിജു വർഗീസ്, ഉമ്മൻ തോമസ്, മണ്ണടി പരമേശ്വരൻ, എം.ജി കണ്ണൻ,പൊന്നച്ചൻ മാതിരംപള്ളിൽ,ഡി.ശശികുമാർ, സാലു ജോർജ്,എബി തോമസ്,വി.ശശികുമാർ,ഗീതാ ചന്ദ്രൻ, കുഞ്ഞൂഞ്ഞമ്മ ജോസഫ്, മുംതാസ്,ബിന്ദു ഗിരീഷ്,ശ്രീലക്ഷ്മി ബിനു, ബിന്ദു കുമാരി, എന്നിവർ പ്രസംഗിച്ചു.