ചെങ്ങന്നൂർ: ഭരണഘടന മൂല്യങ്ങൾ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പുത്തൻകാവ് മെട്രോപ്പോലിറ്റൻ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് പുത്തൻകാവ് ജംഗ്ഷനിൽ ഭരണഘടന വിളംമ്പര സന്ദേശ മതിൽ ഒപ്പുശേഖരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ലിജി അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. വി.വി.മിനിമോൾ, ബിറ്റു ഐപ്പ്, കെൽവിൻ കെ.മാമ്മൻ, മെർലിൻ മേരി മാത്യു, അമൃത ജി.ലക്ഷ്മി, ഡി.ഡെൽവിൻ, എസ്.ആദിത്യൻ എന്നിവർ പ്രസംഗിച്ചു.