 
പത്തനംതിട്ട: കേരളത്തെ കൊവിഡിന്റെ പേരിൽ കട്ടുമുടിച്ച കൊവിഡ് പർച്ചേഴ്‌സ് അഴിമതിക്കെതിരെ യുവമോർച്ച ചിറ്റാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴ ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടത്തിയ ധർണ ബി.ജെ.പി ചിറ്റാർ മണ്ഡലം ജനറൽ സെക്രട്ടറി ബി.അഭിലാഷ് ഉദ്ഘാടനം ചെയ്തു.യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രവീൺ പി.അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് കെ.മുരളീധരക്കുറിപ്പ് ,ശോഭ എസ് എന്നിവർ സംസാരിച്ചു. 550രൂപയുടെ പി.പി ക്വറ്റ് 1550 രൂപക്ക് വ്യാജ സ്ഥാപനത്തിന് നൽകിയതും ഗുണമേന്മയില്ലാത്ത് കൊവിഡ് പ്രതിരോധ വസ്തുകൾ വാങ്ങിയതുമടക്കം 1600 കോടിയുടെ അഴിമതി കൊവിഡ് കാലത്ത് നടന്നതായി യുവമോർച്ച ആരോപിച്ചു.