surendran
സുരേന്ദ്രൻ മുടിയിൽ

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം പുലിയൂർ 2641ാം ശാഖാ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. യൂണിയൻ കൺവീനർ അനിൽ.പി.ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. ശാഖാ അഡ്:കമ്മിറ്റി ചെയർമാൻ ജയപ്രകാശ് തൊട്ടാവാടി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭരണസമിതി അംഗങ്ങളായി സുരേന്ദ്രൻ മുടിയിൽ (പ്രസിഡന്റ്), മോഹനൻ മംഗലശേരിൽ (വൈസ് പ്രസിഡന്റ് ), ബാബു കല്ലൂത്ര (സെക്രട്ടറി), രഞ്ചു അനന്തഭദ്രത്ത് (യൂണിയൻ കമ്മിറ്റി അംഗം) മാനേജിഗ് കമ്മിറ്റി അംഗങ്ങളായി ഉദയകുമാർ ചേരിമലയിൽ, ശിവദാസൻ വെള്ളിയമ്പള്ളിൽ, രമണൻ കുളത്തൂർ, കൃഷ്ണൻ കുട്ടി മലയിൽ വടക്കേതിൽ, രാജൻ രാജ്ഭവൻ, മനോജ് മലയിൽ, രതി മോൾ കരിപ്പാലത്തറ, എന്നിവരെയും പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി പൊടിയൻ മണിമംഗലത്ത്, ചന്ദ്രൻ ചേരിമലയിൽ, സുഭദ്ര അണ്ടിശ്ശേരിൽ എന്നിവരെ തിരഞ്ഞെടുത്തു. ശാഖാ യൂത്ത് മൂവ്‌മെന്റ് സമാഹരിച്ച ഓമന കുട്ടൻ കരിപ്പാലത്തറ ധനസഹായം അനിൽ പി.ശ്രീരംഗം യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ കൈമാറി.