 
തിരുവല്ല: നിരണം കിഴക്കുംഭാഗം പോസ്റ്റോഫീസിന്റെ ഓടിളക്കി മോഷണ ശ്രമം. ഓഫീസ് കെട്ടിടത്തിനുള്ളിലെ അലമാരകളും മേശകളും കുത്തിത്തുറന്നു. ഇന്നലെ രാവിലെ 10ന് ജീവനക്കാരെത്തി ഓഫീസ് തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഫയലുകൾ അടക്കം വാരി വലിച്ചിട്ട നിലയിലാണ്. സേഫ് ലോക്കർ കുത്തിത്തുറക്കാൻ കഴിയാതിരുന്നതിനാൽ പണമടക്കം വിലപിടിപ്പുള്ള വസ്തുക്കൾ ഒന്നും തന്നെ നഷ്ടമായിട്ടില്ല. ഓഫീസാകെ അലങ്കോലമാക്കിയ നിലയിലാണ്. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധ നടത്തി.