22-inl
പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങായി പന്ത്രണ്ടോളം വീട്ടുപകരണങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. നിർവ്വഹിക്കുന്നു

പത്തനംതിട്ട: ഇന്ത്യൻ നാഷണൽ ലീഗ് സ്ഥാപകൻ ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച വിവിധ പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി. പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങായി പന്ത്രണ്ടോളം വീട്ടുപകരണങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം റാന്നി കോട്ടാങ്ങലിൽ നടന്നചടങ്ങിൽ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ. നിർവഹിച്ചു. ജോലിസ്ഥലത്തുണ്ടായ അപകടത്തിൽപ്പെട്ട് അകാലത്തിൽ മരണമടഞ്ഞ ചുങ്കപ്പാറ സ്വദേശി നജീബിന്റെ കുടുംബത്തിന് ഐ.എൻ.എൽ ജില്ലാകമ്മിറ്റി നൽകുന്ന ധനസഹായവും എം.എൽ.എ. വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു മുസ്തഫ, ജനറൽ സെക്രട്ടറി എ.എസ്.എം. ഹനീഫ, വൈസ് പ്രസിഡന്റ് നജീബ് ചുങ്കപ്പാറ, ഓർഗനൈസിംഗ് സെക്രട്ടറി നിസാർ നൂർമഹൽ, സെക്രട്ടറിമാരായ ജബാർ പേഴുംപാറ, ഹാഷിം കൊല്ലംപറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.