 
പത്തനംതിട്ട: കോന്നി കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം ആർട്‌സ് അൻഡ് സയൻസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷം വേറിട്ടതായി . കരോൾ ഗാനങ്ങൾ കൂടാതെ മാർഗംകളിയും കുട്ടികൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. റോയ്‌സ് മല്ലശേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടികൾ എസ്.എൻ.ഡി.പി യോഗം കോളേജുകളുടെ സെക്രട്ടറി .സി.പി സുദർശനൻ ഉദ്ഘാടനം ചെയ്തു.പത്തനംതിട്ട പ്രസ് കള്ബ് പ്രസിഡന്റും മലയാള മനോരമ എഡിറ്ററുമായ ബോബി ഏബ്രഹാം മുഖ്യ സന്ദേശം നൽകി. ഐ.റ്റി.ഡി.സി ഡയറക്ടർ കെ.പദ്മകുമാർ , മാനേജ്‌മെന്റ് പ്രതിനിധി ഡി.അനിൽകുമാർ,ചിഞ്ചു.എം.ധരൻ,ശ്രീലക്ഷ്മി, ധനുഷ്‌കോടി,ശുഭ.സി.എസ്,തോമസ് കാലായിൽ എന്നിവർ പ്രസംഗിച്ചു. ക്രിസ്മസ് സമ്മാനമായി കോന്നി താലൂക്ക് ആശുപത്രിയിൽ ഇന്ന് വിദ്യാർത്ഥികൾ പൊതിച്ചോറ് വിതരണംചെയ്യും.