
പത്തനംതിട്ട: ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമ്മിഷനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും ചേർന്ന് ദേശീയ ഉപഭോക്തൃ ദിനത്തിൽ ഉപഭോക്തൃതർക്ക കേസുകൾക്കുമാത്രമായി അദാലത്ത് നടത്തുന്നു. 24 ന് രാവിലെ 10ന് കമ്മിഷൻ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അദാലത്ത് ഉദ്ഘാടനം ചെയ്യും. സി.ഡി.ആർ.സി പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ അദ്ധ്യക്ഷത വഹിക്കും. കമ്മിഷൻ അംഗങ്ങളായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.സി.വി. ജ്യോതിരാജ് എന്നിവർ പങ്കെടുക്കും.