പ്രമാടം : അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രമാടം പഞ്ചായത്ത് 19-ാം വാർഡിൽ യോഗം ചേർന്നു. വാർഡുമെമ്പർ, ലിജശിവപ്രകാശ്, കൺവീനർ സിസ്റ്റർ സൂര്യ എന്നിവർ പദ്ധതി വിശദീകരിച്ചു. അംഗങ്ങൾ രണ്ട് ഗ്രൂപ്പുകളായി ചർച്ചകൾ നടത്തി. സതി.എസ്.കുമാർ, രാജൻ കാമടശേരി എന്നിവർ പ്രസംഗിച്ചു. പ്രവർത്തനം ഊർജ്ജിതമാക്കാൻ യോഗം തീരുമാനിച്ചു.