റാന്നി : കേരളം വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് വളരാൻ തുടങ്ങുകയാണെന്ന് നിയമസഭ സ്പീക്കർ എം. ബി രാജേഷ് പറഞ്ഞു. റാന്നിയിൽ നോളജ് അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി , പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്.മോഹനൻ ,ബീന ജോബി, അനിത അനിൽകുമാർ , കെ. ആർ. സന്തോഷ് കുമാർ , പ്രകാശ് പി .സാം, ശോഭാ മാത്യു, അനിതാ കുറുപ്പ്, ബിനു ജോർജ്, ലതാ മോഹൻ , എസ് .ഐ. ഇ. ടി ഡയറക്ടർ ബി.അബുരാജ്, ഡി .ഡി. ഇൻ ചാർജ് രേണുകഭായി , നോളജ് വില്ലേജ് കോ ഓർഡിനേറ്റർമാരായ സന്തോഷ് കെ. ബാബു, റോണി ജെയിൻ രാജു , രാജേഷ് വള്ളിക്കോട് എന്നിവർ സംസാരിച്ചു.