
അടൂർ : ഏഴംകുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാംവാർഷികം യു.ഡി.എഫ് അംഗങ്ങൾ കരിദിനമായി ആചരിച്ചു. സംസ്ഥാന സർക്കാരിന്റെ നിലാവ് പദ്ധതിയും ജലജീവൻ പദ്ധതിയും നടപ്പാക്കത്തത് ഉൾപ്പെടെയുള്ള ഭരണവൈകല്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പഞ്ചായത്ത് ഒാഫീസിന് മുന്നിൽ നടത്തിയ ധർണയ്ക്ക് പഞ്ചായത്തംഗങ്ങളായ ഇ. എ. ലത്തീഫ്, കെ. സുരേഷ് ബാബു, ശ്രീദേവി ബാലകൃഷ്ണൻ, ശാന്തി കെ. കുട്ടൻ, ഷീബാ ആനി, മേഴ്സി എന്നിവർ നേതൃത്വം നൽകി. തേരകത്തുമണി ഉദ്ഘാടനം ചെയ്തു. ബിനു എസ്. ചക്കാലയിൽ, പി. കെ. മുരളി, കെ.വി. രാജൻ, ജോബോയ്, വിജയൻനായർ തേപ്പുപാറ, ഷാജഹാൻ, ബേബി ഡാനിയേൽ, ശോഭ, ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.