sumesh-
സുമേഷ് എം ദാസ് (35)

റാന്നി :ബൈക്കുകൾ കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ മരിച്ചു. മോതിരവയൽ മണ്ണുങ്കൽ തടത്തിൽ പരേതനായ എം.ആർ ദാസിന്റെ മകൻ സുമേഷ് എം. ദാസ് (35) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മോതിരവയൽ അക്കാളുപടിക്ക് സമീപമായിരുന്നു അപകടം. പരിക്കേറ്റ സുമേഷ് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ.എസ്.ആർ.ടി.സി .ഇ റാന്നി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായിരുന്നു. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ . ഭാര്യ അമ്പിളി , മാതാവ് സുമ . സഹോദരി- സുമി