പത്തനംതിട്ട : മദ്രാസ് റെജിമെന്റ് റിക്കാഡ് ഓഫീസിൽ നിന്നുള്ള പ്രതിനിധികൾ 24ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ പരാതികൾ സ്വീകരിക്കും. മദ്രാസ് റെജിമെന്റിൽ നിന്ന് പിരിഞ്ഞുവന്ന വിമുക്തഭടന്മാർ, അവരുടെ വിധവകൾ, ആശ്രിതർ എന്നിവർക്ക് പരാതികളും ഡോക്യുമെന്റേഷനും നൽകാം. താൽപ്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകളുമായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ഹാജരാകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0468 2061104.