vijayanpilla
കീഴ്‌വായ്പൂര്: മല്ലപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി കെ.എസ്. വിജയൻ പിള്ള തെരഞ്ഞെടുക്കപ്പെട്ടു.

കീഴ്‌വായ്പൂര്: മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കെ.എസ്.വിജയൻ പിള്ള തിരഞ്ഞെടുക്കപ്പെട്ടു. സഹകരണ ഇലക്ഷൻ കമ്മീഷൻ നിയമിച്ച പ്രിസൈഡിംഗ് ഓഫീസർ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലെ യൂണിറ്റ് ഇൻസ്പെക്ടർ ബീനാ ഐസക്ക് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. വിജയൻ പിള്ള ബാങ്ക് വൈസ് പ്രസിഡന്റായിരുന്നു. സി.പി.എം മല്ലപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം, കർഷക സംഘം മേഖലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ജനകീയാസൂത്രണം മല്ലപ്പള്ളി ബ്ലോക്ക് കോ-ഓർഡിനേറ്റർ, തിരുവല്ല കെ.എസ്.ആർ.ടി.സി. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന പ്രസിഡന്റ് ഡോ.ജേക്കബ് ജോർജ്ജ് തിരുവല്ലാ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാനാകുന്നതിന് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് പുതിയ തിരഞ്ഞെടുപ്പ് നടന്നത്.