തിരുവല്ല: 127-ാമത് മാരാമൺ കൺവെൻഷൻ ഫെബ്രുവരി 13 മുതൽ 20 വരെ പമ്പ മണൽപ്പുറത്ത് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. മാർത്തോമ സഭയുടെ ചുമതലയിൽ മാർത്തോമ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് കൺവെൻഷൻ. 24 സബ് കമ്മിറ്റികൾ രൂപീകരിച്ചു. റവ. ജിജി മാത്യൂസാണ് ജനറൽ കൺവീനർ. അനീഷ് കുന്നപ്പുഴ, അജി അലക്സ്, ലിറ്റീഷ തോമസ്, സെൻമോൻ വി. ഫിലിപ്പ്, സജി വളവിനാൽ, ഷിജു അലക്സ്, റവ.ജോജി തോമസ്, മാത്യു ടി.ഏബ്രഹാം, സാലി ലാലു, അജി അലക്സ്, റവ.സജി.പി. സൈമൺ, ജേക്കബ് ശാമുവേൽ, റവ.ജോജി തോമസ്, റവ. അലക്സ്.കെ. ചാക്കോ , ഡോ.ജോർജ് മാത്യു, റവ. അശീഷ് തോമസ് ജോർജ്, കെ.ഷിജു അലക്സ്, ഡാനിയൽ തോമസ്, റവ. ജോൺ മാത്യു, റവ.ജേക്കബ് തോമസ്, പ്രൊഫ. ഡോ.കെ.ഡാനിയേൽ കുട്ടി, റവ. ഷിജു റോബർട്ട് , റവ. മോൻസി പി.ജേക്കബ്, റവ.സജി പി.സി എന്നിവരെ വിവിധ കമ്മിറ്റി കൺവീനർമാരായി തിരഞ്ഞെടുത്തു. മണൽപ്പരപ്പിലേക്കുള്ള താത്കാലിക പാലങ്ങളുടെ പണി ഉടൻ ആരംഭിക്കും. പന്തലിന് ആവശ്യമായ ഓലകൾ നൽകാൻ താൽപ്പര്യമുള്ളവർ ഈ മാസം 30ന് മുമ്പായി സുവിശേഷ പ്രസംഗസംഘം ഓഫീസിൽ അറിയിക്കണമെന്ന് ജനറൽ സെക്രട്ടറി റവ.ജിജി മാത്യൂസും മറ്റു ഭാരവാഹികളും വാർത്താസമ്മേളനത്തിൽ അറിയിച്ചു.