alukkas
ജോളിസിൽക്സിൽ ജോളി വിന്റർ ഷോപ്പിംഗ് ഫെസ്റ്റിവൽ ഓഫർ ലോഞ്ചിങ് മാത്യൂ ടി.തോമസ് എം.എൽ.എയ്ക്ക് ലോഗോ കൈമാറി ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ നിർവ്വഹിക്കുന്നു

തിരുവല്ല: ജോളിസിൽക്സിൽ ജോളി വിന്റർ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചുകൊണ്ട് ഓഫർ ലോഞ്ചിങ് നടത്തി. തിരുവല്ല ഷോറൂമിൽ നടന്ന ചടങ്ങിൽ മാത്യൂ ടി.തോമസ് എം.എൽ.എയ്ക്ക് ലോഗോ കൈമാറി ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി. റാഫേൽ ഉദ്ഘാടനം ചെയ്തു. ജോളിസിൽക്‌സ് മാനേജർ ഫ്രാങ്ക്‌ളിൻ പി .ഫ്രാൻസിസ്, ജോളിസിൽക്‌സ് അസി.മാനേജർ വിജയ് പോൾ, ജോയ് ആലുക്കാസ് ജ്വല്ലറി മാനേജർ അരുൺകുമാർ ടി.എം, ജോയ് ആലുക്കാസ് ജ്വല്ലറി അസി.മാനേജർ രാകേഷ് പി, പി.ആർ.ഒ ടി.സി ലോറൻസ്, സി.ആർ.ഒ സോണി ജോർജ് എന്നിവർ പങ്കെടുത്തു. 2500 രൂപയ്ക്ക് മുകളിലുള്ള ഓരോ പർച്ചേസിനും കാഷ്ബാക്ക് വൗച്ചറുകൾ സൗജന്യമായി നേടാനാകും.