അടൂർ : അടൂർ കോളേജ് ഒഫ് അപ്ളൈഡ് സയൻസിൽ ജനുവരിയിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ളോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, ഡാറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഒാഫീസ് ഒാട്ടോമേഷൻ, ഡിപ്ളോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷൻസ് , ഡിപ്ളോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡിപ്ളോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ളൈ ചെയിൻ മാനേജ്മെന്റ് , പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ളോമ ഇൻ എംബഡ്സ് സിസ്റ്റം ഡിസൈൻ എന്നീ കോഴ്സുകളിലാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷാഫോറവും വിശദവിവരവും ഐ.എച്ച്.ആർ.ഡി വെബ്സൈറ്റായ www.ihrd.ac.in നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷകൾ രജിസ്ട്രേഷൻ ഫീസായ 150 രൂപയുടെ (എസ്. സി, എസ്. ടി വിഭാഗങ്ങൾക്ക് 100 രൂപ) ഡി.ഡി സഹിതം 31ന് വൈകിട്ട് 4ന് മുൻപായി കോളേജ് ഒാഫീസിൽ നൽകണം.വിവരങ്ങൾക്ക് ഫോൺ : 04734 224076.