 
തിരുവല്ല: ഇടിമിന്നലേറ്റ് കൊടിമരം തകർന്ന ശ്രീവല്ലഭ ക്ഷേത്രത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി സന്ദർശനം നടത്തി. ഇന്നലെ രാവിലെ പത്തിനായിരുന്നു സന്ദർശനം. മിന്നലേറ്റ് തകർന്ന കൊടിമരച്ചുവട്ടിൽ സന്ദർശനം നടത്തിയശേഷം ക്ഷേത്ര ദർശനവും നടത്തിയാണ് ലക്ഷ്മി ഭായി തമ്പുരാട്ടി മടങ്ങിയത്. ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ കെ.ആർ ഹരിഹരൻ ശ്രീവല്ലഭ ക്ഷേത്രം അഡ് ഹോക് കമ്മിറ്റി കൺവീനർ ആർ.പി ശ്രീകുമാർ , ജോ.കൺവീനർ വി. ശ്രീകുമാർ കൊങ്ങരേട്ട്, ക്ഷേത്ര ജീവനക്കാരായ എസ്.ശാന്ത്, ആർ.ശ്രീകുമാർ എന്നിവർ സന്നിഹിതരായിരുന്നു.