പത്തനംതിട്ട : കണ്ണങ്കരയിൽ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് മിനി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ടു പേർക്കു പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ ആറു വയസുള്ള ഒരു കുട്ടിയുമുണ്ട്. എല്ലാവരെയും പത്തനംതിട്ട ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.15 നാണ് സംഭവം. മുംബയ് സ്വീറ്റ്സ് ഉണ്ടാക്കുന്നവരാണ് ഇവർ. സ്വീറ്റ്സ് ഉണ്ടാക്കുന്നതിനിടെ സിലിണ്ടർ വലിയ ശബ്ദ ത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിവന്ന മറ്റ് തൊഴിലാളികൾക്കുകൂടി പൊള്ളലേൽക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശികളാണ് പരിക്കേറ്റവർ. പൊലീസ് കേസെടുത്തു. കെട്ടിട ഉടമസ്ഥനേയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പൊട്ടിത്തെറിച്ച സിലിണ്ടർ അംഗീകൃത ഗ്യാസ് ഏജൻസിയുടെയല്ല.